Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Musical Instruments

Kasaragod

വാ​ദ്യോ​പ​ക​ര​ണ​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു

കാ​ഞ്ഞ​ങ്ങാ​ട്: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ 2025-26 വാ​ര്‍​ഷി​ക​പ​ദ്ധ​തി​യി​ല്‍ പ​ട്ടി​ക​ജാ​തി യു​വ​ജ​ന സം​ഘ​ങ്ങ​ള്‍​ക്ക് വാ​ദ്യോ​പ​ക​ര​ണ​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​സു​ജാ​ത ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്ഷേ​മ​കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ന്‍ പി.​എ​ച്ച്. മു​ഹ​മ്മ​ദ് ഹ​നീ​ഫ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​ഗോ​വി​ന്ദ​ന്‍, വി​ദ്യാ​ഭ്യാ​സ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ എം.​പി. ജ​യ​ശ്രീ, അം​ഗ​ങ്ങ​ളാ​യ നാ​രാ​യ​ണ​ന്‍ മാ​ടി​ക്കാ​ല്‍, കെ. ​ബി​ന്ദു, സെ​ക്ര​ട്ട​റി കെ.​പി. ര​ജി​ത, എ​സ്‌​സി​ഡി​ഒ പി.​ബി. ബ​ഷീ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

മ​ടി​ക്കൈ പ​ഞ്ചാ​യ​ത്തി​ലെ ശി​വോ​ഹം വാ​ദ്യ​സം​ഘം, പു​ല്ലൂ​ര്‍-​പെ​രി​യ പ​ഞ്ചാ​യ​ത്തി​ലെ​ ചി​മ്പ് വാ​ദ്യ​സം​ഘം, അ​ജാ​നൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ ച​ക്ലി​യ സ​മു​ദാ​യ​സം​ഘം പ​ള്ളി​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ എ​സ്‌​കെ​സി വാ​ദ്യ​സം​ഘം എ​ന്നി​വ​ര്‍​ക്കാ​ണ് വാ​ദ്യോ​പ​ക​ര​ണ​ങ്ങ​ള്‍ അ​നു​വ​ദി​ച്ച​ത്.

 

Latest News

Corehub Up